ജനഹിതം ഇന്നറിയാം

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ വോട്ടെടുപ്പിൻ്റെ വിധിപ്രഖ്യാപനത്തിന്‌ മണിക്കൂറുകൾമാത്രം. രാവിലെ എട്ടിന്‌ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 244 കേന്ദ്രത്തിൽ ആരംഭിക്കും. എട്ടരയോടെ ഫലസൂചന ലഭിക്കും. ഒമ്പതോടെ ആദ്യ വാർഡുകളിലെ ഫലം പുറത്തുവരും. തുടർന്ന്‌ രണ്ട്‌ മണിക്കൂറിനുള്ളിൽ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ പൂർത്തിയാകും. ഉച്ചയോടെ പൂർണഫലം അറിയാം.

തത്സമയംം ലഭിക്കും. ജില്ലാടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തിരിച്ചും ബൂത്തടിസ്ഥാനത്തിലും വോട്ടുനില അറിയാം.

വാർഡുകളിലെ തപാൽവോട്ടാണ്‌ ആദ്യമെണ്ണുക. കോവിഡ്‌ രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക തപാൽവോട്ട്‌ അനുവദിച്ചതിനാൽ ഇത്തവണ കൂടുതൽ ബാലറ്റുണ്ടാകും. രണ്ടു വിഭാഗത്തിലെ തപാൽവോട്ടും ഒരുമിച്ചെണ്ണും. തുടർന്ന്‌ ഒരു മേശയിൽ എട്ട് ബൂത്തുവീതം എണ്ണിത്തുടങ്ങും. ഗ്രാമ–-ബ്ലോക്ക്‌ പഞ്ചായത്തുകളിലെ തപാൽവോട്ടുകൾ അതത് വരണാധികാരികളും ജില്ലാപഞ്ചായത്തിലേത്‌ കലക്ടറേറ്റിലുമാണ്‌ എണ്ണുന്നത്‌. ബ്ലോക്കടിസ്ഥാനത്തിൽ 152 കേന്ദ്രത്തിലാണ്‌ ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ. 86 മുനിസിപ്പാലിറ്റിയുടെയും ആറ്‌ കോർപറേഷന്റെയും വോട്ടെണ്ണൽ അതത്‌ സ്ഥാപനത്തിലെ ഓരോ കേന്ദ്രത്തിലാണ്‌. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ ഏജന്റിനും ഒരു കൗണ്ടിങ്‌ ഏജന്റിനും വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാം.
ഡിസംബർ എട്ട്‌, 10, 14 തീയതികളിൽ മൂന്നുഘട്ടമായായിരുന്നു‌ വോട്ടെടുപ്പ്. 21നാണ്‌‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. നവംബർ 12ന്‌ കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. കോവിഡ്‌ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്‌ നീട്ടിയതിനാൽ‌ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥഭരണത്തിലാണ്‌.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.