ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലെന്ന് എങ്ങനെ മനസ്സിലാക്കാം..?

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യത്തിനും ജലാംശത്തിനും അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ജലാംശം നിലനിർത്തുക എന്നതും അത്യാവശ്യമാണ്. നമുക്ക് ആവശ്യമായ വെള്ളത്തിന്റെ അഞ്ചിലൊന്ന് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്, ബാക്കിയുള്ളത് നമ്മള്‍ കുടിക്കുന്ന ദ്രാവകങ്ങളില്‍ നിന്നാണ്. ചായ, കാപ്പി, പഴച്ചാറുകള്‍, പാല്‍, സൂപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയുള്‍പ്പെടെ ഏത് ദ്രാവകങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വെള്ളം ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ച്‌ നിങ്ങള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് ദിവസം തോറും വ്യത്യാസപ്പെടാം. ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ ദിവസമാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയെ നിർജലീകരണം എന്നാണ് പറയുന്നത്. ഈ അവസ്ഥ ദീർഘകാലം തുടർന്നാല്‍ വ്യക്കകളുടെ സമ്മർദ്ദം അധികരിക്കുകയും വൃക്കയിലെ കല്ല്, മൂത്രനാളിയിലെ അണുബാധകള്‍, ഗുരുതരമായ വൃക്കരോഗങ്ങള്‍ തുടങ്ങിയവയിലേക്ക് നയിക്കുവാൻ ഇടയാവുകയും ചെയ്യും. ഇത് ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയവാനും ഗുരുതരമായ അവസ്ഥയിലേക്ക് പരിണമിക്കുവാനും കാരണമാവുകയും ചെയ്യും. ആവശ്യത്തിന് ജലം ശരീരത്തിലില്ല എന്ന് എങ്ങനെ മനസ്സിലാക്കാം..?

അമിത ദാഹം

അമിതമായ ദാഹം ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ ലക്ഷണമായി പലരും കരുതാറുണ്ട്. ഇത് ലക്ഷണമാണെങ്കിലും ഇത് മാത്രമല്ല നിർജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

മൂത്രത്തിന്റെ നിറം

സാധാരണഗതിയില്‍ ആരോഗ്യമുള്ള മൂത്രത്തിന്റെ നിറം ഇളം മഞ്ഞയോ ഇളം വൈക്കോല്‍ നിറമോ ആയിരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമായി മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് നിർജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം.

*
വരണ്ട ചർമവും വായയും

ജലാംശത്തിന്റെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ വായ, ചർമം തുടങ്ങിയ ശരീരഭാഗങ്ങള്‍ വരണ്ട് കാണപ്പെടാൻ സാധ്യതയുണ്ട്.

തലകറക്കം, ദിശാബോധം നഷ്ടപ്പെടല്‍

നർജലീകരണം അധികമാകുന്ന സന്ദർഭങ്ങളില്‍ തലകറക്കം ഉണ്ടാകുവാനോ ദിശാബോധം നഷ്ടപ്പെടുവാനോ കാരണമാകും.

തലവേദന

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോള്‍ ശക്തമായ തലവേദന, മൈഗ്രേൻ തുടങ്ങി രോഗാവസ്ഥകള്‍ പ്രത്യക്ഷപ്പെടാൻ ഇടയാകും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.