ഇനി ട്രാഫിക് നിയമം ലംഘിച്ചാൽ കീശ കീറും ഒപ്പം ലൈസൻസും

റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ… എന്നാൽ 2025 മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു. നിസാര തുക അല്ലേയുളളു എന്ന് കരുതി ഇനി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനാണ് ഉദ്ദേശമെങ്കില്‍ ലൈസൻസ് പോലും നഷ്ടമാകും. അതേ സത്യമാണ്… ആദ്യം നമ്മള്‍ക്ക് മദ്യപിച്ച്‌ വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതല്‍ 1500 വരെ ആയിരുന്നു. എന്നാല്‍ പുതുക്കിയ പിഴത്തുക അനുസരിച്ച്‌ 10,000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ. നിയമം വീണ്ടും തെറ്റിച്ചാല്‍ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാല്‍ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്താല്‍ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500-ല്‍ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരില്‍ കൂടുതല്‍ പേരെ ഇരുചക്ര വാഹനത്തില്‍ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ അല്ലെങ്കില്‍ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാല്‍ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. അപകടരമായ രീതിയില്‍ വാഹനമോടിച്ചാല്‍ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കില്‍ പുതുക്കിയ തുക 5000 രൂപയാണ്. അതുപോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്. ഒരു ജീവന് വേണ്ടി പായുമ്പോള്‍ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് എതിരെ 10,000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്. പിഴത്തുകയുടെ മൊത്തത്തിലുളള വിവരങ്ങള്‍ ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ വായിക്കാൻ മറക്കാതിരിക്കുക. അത് പോലെ രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ക്യാമറകളുളള കാര്യവും മറക്കാതിരിക്കുക. വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ ക്യാമറകളുടെ അടുത്ത സെറ്റ്/രണ്ടാംഘട്ടം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പോലീസ് സ്ഥാപിക്കുന്ന സീസണ്‍ രണ്ട് ക്യാമറകള്‍ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക് സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.