കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ അഞ്ച് മുതല്‍

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ അഞ്ച് മുതല്‍ എട്ട് വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്,എട്ട് തിയതികളില്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലും നടക്കും.

ഫെബ്രുവരി അഞ്ച് രാവിലെ എട്ട് മുതല്‍ പനമരം കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്, ആറിന് രാവിലെ എട്ട് മുതല്‍ വെള്ളമുണ്ട ഗവ ഹൈ സ്‌കൂളില്‍ ഗ്രൗണ്ടില്‍ കബഡി, ഏഴിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ്, മീനങ്ങാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വടംവലി, കല്‍പ്പറ്റ വൈസ് മെന്‍സ് ക്ലബ്ബില്‍ ബാഡമിന്റ്റന്‍/ഷട്ടില്‍, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ആര്‍ച്ചറി, സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഗ്രൗണ്ടില്‍ ബാസ്‌കറ്റ് ബോള്‍, വെള്ളാരംകുന്ന് കുന്‍ഫുദയില്‍ നീന്തല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ കളരിപ്പയറ്റ്, കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ പഞ്ചഗുസ്തി, ഫുട്‌ബോള്‍ മത്സരങ്ങളും കോട്ടത്തറ യുവശക്തിയില്‍ വോളിബാള്‍ മത്സരവും നടക്കും.

ഫെബ്രുവരി ഏഴിന് രാവിലെ 10 മുതല്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളായ മലയാളം ഉപന്യാസ രചന, ഇംഗ്ലീഷ്/ഹിന്ദി കഥാരചന, കവിതാ രചന മലയാളം, കലാമത്സരങ്ങള്‍, കഥാരചന മലയാളം, പെന്‍സില്‍ ഡ്രോയിങ്, ജലഛായം, കാര്‍ട്ടൂണ്‍, കളിമണ്‍ ശില്‍പ്പ നിര്‍മ്മാണം, ഫ്‌ളവര്‍ ഡിസൈനിങ്, മെഹന്ദി, ക്വിസ് മത്സരങ്ങള്‍ നടക്കും. എട്ടിന് മോണോ ആക്ട്, ലളിതഗാന, മിമിക്രി, മൈമിങ്, കര്‍ണാടിക് സംഗീതം, നാടകം, ഹിന്ദുസ്ഥാനി (വായ്പാട്ട്), ഭരതനാട്യം, ദേശഭക്തിഗാനം, മോഹിനിയാട്ടം, ചെണ്ട, കുച്ചുപ്പുടി, ചെണ്ടമേളം, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, പ്രസംഗം (മലയാളം), വട്ടപ്പാട്ട്, കഥാപ്രസംഗം, ഒപ്പന, നാടോടിപ്പാട്ട്, കേരള നടനം, സംഘഗാനം, മണിപ്പൂരി, ഫ്‌ളൂട്ട്, നാടോടി നൃത്തം, സംഘ നൃത്തം, ഗിറ്റാര്‍, തിരുവാതിര, ഹാര്‍മോണിയം തുടങ്ങീയ മത്സരങ്ങള്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ 04936 202390 ലഭിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.