ഓപ്പറേഷന്‍ ഡി ഹണ്ട്സംസ്ഥാനത്ത് 212 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത മയക്കുമരുന്നുകള്‍ കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്തുന്നതായി സംശയിക്കുന്ന 2994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച്‌ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാണ് ‌സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. ഡിജിപി ഡോ: ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റ നിര്‍ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച്‌ നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരം നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരുംദിവസങ്ങളിലും തുടരും.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1

2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌

മൈസൂരു വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു. മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.

യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു , അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്. വിഴിഞ്ഞം

കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍; അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി ഫ്രാങ്കോയാണ് കസ്റ്റിഡിയിലായത്. പള്ളി വരാന്തയില്‍ വച്ച് മാസം തികയാതെ പ്രസവിച്ച ശേഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.