കർണാടക എംഎൽഎമാര്‍ക്ക് കോളടിച്ചു,ശമ്പളം ഇരട്ടിയാക്കി,അലവൻസുകൾ അടക്കം പ്രതിമാസം 5ലക്ഷം രൂപയോളം കിട്ടും

ബംഗളൂരു:കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി.എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി.നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്.പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും.മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തിൽ നിന്ന് ഒന്നരലക്ഷമാക്കി.മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി.സ്പീക്കർക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി.പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചില്ല.

അതേ സമയം കർണാടകയിലെ വൈദ്യുതി നിരക്ക് കൂട്ടി.യൂണിറ്റിന് 36 പൈസയാണ് കൂട്ടിയത്.ഏപ്രിൽ 1 മുതൽ നിരക്ക് വർദ്ധന നിലവിൽ വരും.ജീവനക്കാരുടെ പെൻഷനും ഗ്രാറ്റ്വിറ്റിയും ചേർത്തുള്ള തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് നിരക്ക് വർദ്ധന.നിരക്ക് വ‍ർദ്ധനയ്ക്ക് ഒപ്പം 9% വൈദ്യുതി ടാക്സ് കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.