ഓട്ടോ യാത്ര ; പുതിയ പദ്ധതിയുമായി എംവിഡി

ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.

ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും

മിനിമം കൂലി 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും
15 രൂപ

ഒരുവശത്തേക്ക് മാത്രം യാത്ര ചെയ്താല്‍ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം

രാത്രി 10 മുതല്‍ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം

*വെയിറ്റിംഗ് ചാർജ്*

ഓരോ 15 മിനിട്ടിനും
10 രൂപ

ഒരുദിവസം പരമാവധി
250 രൂപ

റോട്ടറി ക്ലബ്ബുകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളില്‍ ഫെയർ ചാർട്ട് പതിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 78.21 ശതമാനം പോളിങ് (8 മണി വരെ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍

ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി

ജനാധിപത്യ മഹോത്സവം നാടും നഗരവും ആരവത്തോടെ ഏറ്റെടുക്കുമ്പോള്‍ വിങ്ങുന്ന ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ

ക്രിസ്മസ് വെക്കേഷനില്‍ ട്വിസ്റ്റ്; സ്‌കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം

വയനാട് ജില്ലയിൽ 78.6 ശതമാനം പോളിങ്

ജില്ലയിൽ വൈകിട്ട് ഏഴ് വരെ പോളിങ് 78.06 ശതമാനമായി. 647378 വോട്ടർമാരിൽ 505401 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 242973 പേരും (77.62%) 334321 സ്ത്രീ വോട്ടർമാരിൽ 262425 പേരും (78.49%)

ഐ.സി ബാലകൃഷ്ണ‌ൻ എംഎൽഎ വോട്ട് രേഖപ്പെടുത്തി.

കേണിച്ചിറ ഇൻഫന്റ് ജീസസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി ഐ സി ബാലകൃഷ്‌ണൻ എംഎൽഎ. ഭാര്യ ലക്ഷ്മിക്കും മകൾ ആര്യകൃഷ്‌ണയ്ക്കും ഒപ്പമാണ് അദ്ധേഹം വോട്ട് രേഖപ്പെടുത്തിയത്. ആര്യ കൃഷ്ണയുടെ കന്നിവോട്ടാണിത്. Facebook Twitter WhatsApp

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.