സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട,മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി :
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ
നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram
മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം
ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ (28) എന്നയാളെ അറസ്റ്റ് ചെയ്തു.

പരിശോധനാ സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ
സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി
പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി,
അനീഷ്. എ.എസ് , വിനോദ്.പി.ആർ
ചാൾസ് കുട്ടി. റ്റി. ഇ, സിവിൽ എക്സൈസ് ഓഫീസർ മാരായ ധന്വന്ത്. കെ. ആർ
മുഹമ്മദ്‌നിഷാദ്.കെ. യു,
ആദിത്യൻ.എസ്. എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർഅശ്വതി. വി. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ
അനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്ന്‌ എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു 4 ലക്ഷത്തോളം രൂപ വില വരും. അതിർത്തി
പ്രദേശങ്ങളിൽ നിരീക്ഷണവും, പരിശോധനയും നടത്തുമെന്നും, ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കേസുകളിലായി 41.5 ഗ്രാം എം. ഡി. എം. എ യും, 4.215ഗ്രാം മെത്താ ഫിറ്റാമിനുമായി മൂന്നു പേർ പിടിയിൽ ആയിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ്- കോടതി -1 ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പൊൻകുഴി :
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ
നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram
മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം
ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ (28) എന്നയാളെ അറസ്റ്റ് ചെയ്തു.

പരിശോധനാ സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ
സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി
പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി,
അനീഷ്. എ.എസ് , വിനോദ്.പി.ആർ
ചാൾസ് കുട്ടി. റ്റി. ഇ, സിവിൽ എക്സൈസ് ഓഫീസർ മാരായ
ധന്വന്ത്. കെ. ആർ
മുഹമ്മദ്‌
നിഷാദ്.കെ. യു,
ആദിത്യൻ.എസ്. എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ
അശ്വതി. വി. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ
അനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്ന്‌ എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു 4 ലക്ഷത്തോളം രൂപ വില വരും. അതിർത്തി
പ്രദേശങ്ങളിൽ നിരീക്ഷണവും, പരിശോധനയും നടത്തുമെന്നും, ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കേസുകളിലായി 41.5 ഗ്രാം എം. ഡി. എം. എ യും, 4.215ഗ്രാം മെത്താ ഫിറ്റാമിനുമായി മൂന്നു പേർ പിടിയിൽ ആയിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ്- കോടതി -1 ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ടെന്‍ഡര്‍ ക്ഷണിച്ചു.

വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്

തെരുവുനായ ശല്യത്തിന് പരിഹാരം കാണണം :പെപ്പർ ടൗൺ റോട്ടറി ക്ലബ്

പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് യോഗം ആവശ്യപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി

സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട,മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.