മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ കണ്ടെത്താം..?

കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖം വരുമ്പോള്‍ ഉപകാരപ്പെടുന്ന പോളിസികളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക…

★ ഉയര്‍ന്ന ക്ലെയിം സെറ്റ്ല്‍മെന്റ് റേഷ്യോയും മികച്ച സേവനം ഒരുക്കുകയും ചെയ്യുന്ന, നല്ല ഉപഭോക്തൃ അഭിപ്രായമുള്ള ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പരിഗണിക്കേണ്ടത്.

★ ഏറ്റവും നേരത്തെ കുടുംബാംഗങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക. കാരണം അസുഖങ്ങള്‍ ആര്‍ക്കാണ്, എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല.

★ വ്യത്യസ്തമായ പോളിസികളുടെ പ്രീമിയവും കവറേജും താരതമ്യം ചെയ്യുക. കവറേജ് കൂടുന്തോറും പ്രീമിയം ഉയര്‍ന്നിരിക്കും.

★ ഏതൊക്കെ തരത്തിലുള്ള ആശുപത്രി ചെലവുകള്‍ പോളിസി കവര്‍ ചെയ്യില്ലെന്ന് കൃത്യമായി മനസിലാക്കുക.

★ നിലവില്‍ ഏതെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം അസുഖത്തിന് ഒരു നിശ്ചിത കാലം വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കില്ല. ഈ കാലയളവിനെ ‘വെയ്റ്റിംഗ് പിരീഡ്’ എന്നാണ് പറയുക. ഓരോ പോളിസിയിലും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.

★ ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആവശ്യമായി വരുമ്പോള്‍ മുറി വാടക സംബന്ധമായ നിബന്ധനകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുക.

★ പോളിസി എടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിക്ക് എത്ര നെറ്റ്‌വര്‍ക്ക് ഹോസ്പിറ്റല്‍ ഉണ്ടെന്ന് അന്വേഷിക്കുക. നെറ്റ്‌വര്‍ക്ക് ആശുപത്രികളില്‍ പണം മുന്‍കൂട്ടി അടച്ചു റീ-ഇമ്പേഴ്‌സ് ചെയ്യേണ്ടി വരില്ല.

★ കോ-പേയ്മെന്റ് സംബന്ധമായ നിബന്ധനകള്‍ ശ്രദ്ധിക്കുക. ആകെ വരുന്ന ആശുപത്രി ചെലവുകളില്‍ നിശ്ചിത ശതമാനം പോളിസി ഹോള്‍ഡര്‍ തന്നെ വഹിക്കുന്നതിനെയാണ് കോ-പേയ്മെന്റ് എന്ന് പറയുന്നത്.

★ പോളിസി ജീവിത കാലയളവ് മുഴുവന്‍ പുതുക്കുന്നതിന് അവസരമുള്ള പോളിസി പരിഗണിക്കുക. പോളിസി പുതുക്കുന്നതിന് പ്രയാസങ്ങളുണ്ടെങ്കില്‍ അത്തരം പോളിസി പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്.

★ പോളിസി കാലയളവില്‍ ക്ലെയിം ചെയ്യുന്നില്ല എങ്കില്‍ ‘No Claim Bonus’ ഉയര്‍ന്ന അളവില്‍ തരുന്ന പോളിസികള്‍ പരിഗണിക്കാവുന്നതാണ്.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.