മൊബൈല്‍ ഫോണ്‍ സ്മാർട്ട് ആയതോടെ നമ്മളും സ്മാർട്ടായി. എന്തിനും ഏതിനും ഫോണ്‍ വേണമെന്നായി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണിന്റെ അകമ്പടി കൂടിയേ തീരു എന്ന അവസ്ഥയിലാണ് ഒട്ടുമിക്കവരും. എന്നാല്‍ ഈ ഫോണ്‍ അഡിക്ഷൻ വലിയ പ്രത്യാഘാതങ്ങാളണ് ഉണ്ടാക്കുന്നത്. അത് ഇപ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തിലായാലും ബന്ധങ്ങളുടെ കാര്യത്തില്‍ ആയാലും. മുഖാമുഖം സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ അവഗണിച്ച് ഫോണ്‍ നോക്കുന്നതിനെ ഫബ്ബിങ് എന്നാണ് വിളിക്കുന്നത്. ഫോണും സ്‌നബ്ബിങും ചേർന്നതാണ് ഈ വാക്കിന്റെ ഉല്പത്തി. 2012-ലാണ് ഈ വാക്കിന്റെ ആദ്യ ഉപയോഗം. ഫോണ്‍ വ്യക്തിബന്ധങ്ങളെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്. മൊബൈല്‍ ഫോണുകളെയും ഇന്റർനെറ്റിനെയും നമ്മള്‍ കൂടുതലായി ആശ്രയിക്കുന്നതിന്റെ ഒരു ലക്ഷണം മാത്രമാണ് ഫബ്ബിങ്. റൊമാന്റിക് ബന്ധങ്ങളില്‍ മാത്രം സംഭവിക്കുന്നതല്ല ഫബ്ബിങ്. കുടുംബ സംഗമങ്ങള്‍ മുതല്‍ പ്രൊഫഷണല്‍ മീറ്റിംഗുകളില്‍ വരെ ഫബ്ബിങ് ഉണ്ടാവുന്നു. 2012 മുതല്‍ നിലവിലുള്ള ഈ പദം ആദ്യമായി ഉപയോഗിച്ചത് മക്കാൻ എന്ന പരസ്യ ഏജൻസിയാണ്. ഫബ്ബിങ് ചെയ്യുന്നയാള്‍ കൂടെയുള്ളയാളെ അവഗണിക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇത് മാനസിക അകലം, സംഘർഷം എന്നിവയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഫബ്ബിങ് ചെയ്യുന്നത് ഒരാളെ അവഗണിക്കുന്നതിന് തുല്യമാണെന്നും, കാലക്രമേണ ആ ബന്ധം ഇല്ലാതാകാൻ വരെ കാരണമാകുമെന്നും മന:ശാസ്ത്രജ്ഞർ പറയുന്നു.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ