മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ

സന്തോഷവാര്‍ത്ത; സ്വര്‍ണ വില നിലത്തിറങ്ങുന്നു?; ഇന്ന് വീണ്ടും കുറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും

രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’

ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക

സ്‌പോര്‍ട്സ് സ്‌കൂള്‍- സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍

സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമി പ്രവേശനത്തിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന് കല്‍പ്പറ്റ ജിനചന്ദ്രന്‍ ജില്ലാ

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ഫെബ്രുവരി നാലിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ നേരിട്ടും തപാലായും kscminorities@gmail.com ലും 9746515133 നമ്പറില്‍ വാട്ട്സ് ആപ്പായും

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ അഞ്ച് മുതല്‍

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ അഞ്ച് മുതല്‍ എട്ട് വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.