സന്തോഷവാര്‍ത്ത; സ്വര്‍ണ വില നിലത്തിറങ്ങുന്നു?; ഇന്ന് വീണ്ടും കുറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞ വില വൈകുന്നേരമായപ്പോള്‍ അല്‍പം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണവിലയും വെള്ളിവിലയും വീണ്ടും ഇടിഞ്ഞു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം 10 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുളള ഏറ്റവും വലിയ ഇന്‍ട്രാഡേ ഇടിവും 1980കളുടെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവും കവിഞ്ഞു. വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ അടുത്ത ചെയര്‍മാനാക്കാന്‍ ട്രംപ് തീരുമാനിച്ചതാണ് ഓഹരി വില്‍പ്പനയ്ക്ക് പിന്നിലെ പ്രേരണയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 111,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയും. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ താഴ്ന്ന് നിന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ അല്‍പ്പം കൂടിയിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ ഒടുവിലത്തെ വില 14,040 രൂപയും ഒരു പവന് 112,320 രൂപയുമായിരുന്നു. ഇന്ന് 1,040 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് . ഗ്രാം വിലയില്‍ 130 രൂപയും കുറഞ്ഞിട്ടുണ്ട്. അതുപോലെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11495 രൂപയും പവന് 91,960 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വലിയ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം വെളളിക്ക് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വിപണിവില.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.