തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി ഡിവിഷനില്‍ നാളെ(ഡിസംബര്‍ 18) രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ്. വോട്ടെണ്ണല്‍ നാളെ(ഡിസംബര്‍ 18) രാത്രി 8 ന് നടക്കും. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 9 ന് 4 മണി വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതിനാല്‍ നാളെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യരുത്. ഡിസംബര്‍ 9 ന് 4 മണിക്കു ശേഷം കോവിഡ് പോസിറ്റീവായവരോ ക്വാറന്റീനിലുള്ളവരോ 5 മണിക്കു ശേഷം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാം. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ നിര്‍ബന്ധമായും കോവിഡ് 19 മായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ