സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഗ്യാരേജ് പരിസരത്ത്
വെച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലും പാർട്ടിയും നടത്തിയ പരിശോധനയിൽ 0.749 ഗ്രാം മെത്താംഫിറ്റമിൻ കൈവശം കുറ്റ ത്തിന് സുൽത്താൻ ബത്തേരി ചീരാൽ വില്ലേജിൽ പുളിഞ്ചാൽ ആർമാട യിൽ വീട്ടിൽ മുഹമ്മദ് സഫ്‌വാൻ (19) എന്നയാളെയും, 64 ഗ്രാം കഞ്ചാവ് സ്ക്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് സുൽത്താൻ ബത്തേരി, നെൻമേനി, താഴത്തൂർ ഭാഗത്ത്, സത്യേക്കൽ വീട്ടിൽ അർഷൽ ഖാൻ എസ്.എൻ (19) എന്നയാളെയും അറസ്റ്റ് ചെയ്‌തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ പ്രകാശൻ.കെ.വി, അനീഷ് എ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി തുമ്പാനം, അമൽ തോമസ്, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ കെ.പി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ