സൈന്യത്തില്‍ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍10 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതരായ പതിനേഴര മുതല്‍ 21 വരെ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് മാര്‍ച്ച് 24,25 തീയതികളില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കും. ഉദ്യോഗാര്‍ത്ഥികള്‍സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി അന്നേ ദിവസങ്ങളില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. ഫോണ്‍ – 04936 202534

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







