സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 55 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരം നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പതുക 10 ശതമാനം പലിശ നിരക്കില്‍ 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. വായ്പക്ക് ഈടായി ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202869,9400068512

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







