കേരളത്തിൽ ലഹരി കടത്തിലും കച്ചവടത്തിലും സജീവമായി സ്ത്രീകൾ; എംഡിഎംഎ പോലുള്ള ലഹരികൾ ഒളിപ്പിക്കുന്നത് യോനിക്കുള്ളിൽ വരെ: ഇന്നലെ വാഹനത്തിൽ എംഡിഎംഎയുമായി പിടികൂടിയ സ്ത്രീയുടെ ശരീര പരിശോധനയിൽ സ്വകാര്യ ഭാഗത്തുനിന്ന് കണ്ടെടുത്തത് 40 ഗ്രാം പാർട്ടി ഡ്രഗ്

കേരളത്തില്‍ ലഹരി മാഫിയയെ പൂട്ടാൻ പൊലീസും എക്സൈസും രാവും പകലും പരിശോധന നടത്തുമ്ബോഴും ലഹരി സംഘങ്ങള്‍ പട്ടാപ്പകല്‍ തന്നെ നാട്ടിലിറങ്ങി തങ്ങളുടെ ബിസിനസില്‍ ഏർപ്പെടുകയാണ്. മദ്യവും കഞ്ചാവും പോലെ അത്ര എളുപ്പമല്ല എംഡിഎംഎ പിടിക്കാൻ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ വലയ്ക്കുന്നത്. വളരെ ചെറിയ അളവില്‍ കൊണ്ടുവരുന്ന ഈ മാരക ലഹരി ചെരുപ്പിനുള്ളിലോ വസ്ത്രങ്ങളുടെ രഹസ്യ പോക്കറ്റിലോ പോലും ഒളിപ്പിച്ച്‌ കടത്താനാകും. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ യുവതി രാസലഹരി ഒളിപ്പിച്ചിരുന്നത് തന്റെ യോനിക്കുള്ളിലായിരുന്നു. കാറിനുള്ളില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളിലും എംഡിഎംഎ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടവട്ടം സായിപംവീട്ടില്‍ പനയം രേവതിയില്‍ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ഇന്നലെ ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി പിടികൂടിയത്. 50 ഗ്രാം എംഡിഎംഎയായിരുന്നു ഇവരുടെ കാറില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. തുടർന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎയും കണ്ടെത്തുകയായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള കാറില്‍ ഒരു യുവതി എംഡിഎംഎ കൊണ്ടുവരുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. കൊല്ലം നഗരത്തിലെ സ്കൂള്‍ കോളേജ് വിദ്യാർഥികള്‍ക്കായിരുന്നു അനില ലഹരി പദാർത്ഥങ്ങള്‍ വിറ്റിരുന്നത്.

ബെംഗളൂരുവില്‍നിന്ന് സ്വന്തം കാറില്‍ ഒളിപ്പിച്ച്‌ കടത്തുന്ന എംഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചുനല്‍കുകയാണ് യുവതിയുടെ പതിവ്. നേരത്തേ 2021-ല്‍ കാക്കനാട് അപ്പാർട്മെന്റില്‍നിന്ന്‌ എംഡിഎംഎയും ഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസില്‍ പ്രതിയാണ് അനില. അനില മാത്രമല്ല, ഇന്ന് നിരവധി യുവതികളാണ് എംഡിഎംഎ പോലുള്ള മാരക രാസലഹരിയുമായി പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നത്.

ലഹരി മാഫിയ യുവതികളെ ലക്ഷ്യമിടുന്നത് എന്തുകൊണ്ട്?

സ്ത്രീകള്‍ എന്ന പരിഗണന ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ ലഭിക്കും എന്നതാണ് പ്രധാന കാരണം. ചെക്ക് പോസ്റ്റുകളില്‍ പോലും ആവശ്യത്തിന് വനിതാ ജീവനക്കാരില്ലാത്തിനാല്‍ ഒരുമാതിരി സംശയം തോന്നാത്ത സ്ത്രീകളൊക്കെ ശരീര പരിശോധനയില്‍ നിന്നും ഒഴിവാകും. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളില്‍ മാത്രമാണ് സ്ത്രീകള്‍ പിടിക്കപ്പെടുന്നത്.മലദ്വാരവും യോനിയും മുമ്ബ് സ്വർണക്കടത്തുകാർ സ്വർണം ഒളിപ്പിക്കാൻ കണ്ടിരുന്ന വഴികളാണെങ്കില്‍ ഇന്ന് എംഡിഎംഎ കടത്താനും യുവതികള്‍ ഇതേ മാർഗം തിരഞ്ഞെടുക്കുന്നു എന്നതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ ശരീര ഭാഗങ്ങളില്‍ ഒളിപ്പിക്കുന്ന എംഡിഎംഎ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിശോധനയിലൂടെ കണ്ടെത്താനാകൂ.

ലഹരി മാഫിയ വലയിലാക്കുന്നവരില്‍ ഏറെയും യുവതികളും വീട്ടമ്മമാരും തന്നെയാണ്. എംഡിഎംഎയാണ് സ്ത്രീകള്‍ക്കായി ലഹരി മാഫിയ ഒരുക്കുന്ന കെണിയും. തങ്ങള്‍ക്ക് നല്ലൊരു കസ്റ്റമറും കാരിയറും പിന്നെ ലൈംഗികതയും എന്നതാണ് ലഹരി മാഫിയ സ്ത്രീകളെ ലക്ഷ്യമിടാനുള്ള കാരണങ്ങള്‍. മയക്കുമരുന്നുകളിലെ കാളകൂടവിഷമെന്നാണ് എംഡിഎംഎയെ വിശേഷിപ്പിക്കുന്നത്. മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്നതിന്റെ ചുരുക്കെഴുത്താണ് എംഡിഎംഎ. സമ്ബന്നരും സെലിബ്രിറ്റികളുമായിരുന്നു എംഡിഎംഎ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് സ്കൂള്‍ വിദ്യാർത്ഥികള്‍ വരെ ഇതിന്റെ ഇരകളാണ്. അവർക്ക് ഈ വിലകൂടിയ ലഹരി വാങ്ങാൻ എവിടെനിന്നാണ് പണം എന്ന ചോദ്യത്തിന് ഉത്തരം തേടുമ്ബോള്‍ നാം ചെന്നെത്തുന്നത് മയക്കുമരുന്ന് കടത്തിലേക്കും ലൈംഗിക ചൂഷണത്തിന്റെ കഥകളിലേക്കും മറ്റ് ക്രിമിനല്‍ പ്രവർത്തനങ്ങളിലേക്കുമാകും.

ഡിജെ പാർട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നത് എംഡിഎംഎയാണ്. അങ്ങനെയാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് ലഭിച്ചത്. മണവും, രുചിയുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മെത്ത് അടിച്ചിട്ട് അടുത്ത് നിന്നാല്‍ പോലും മണം പിടിച്ച്‌ നമുക്ക് തിരിച്ചറിയാനാകില്ല. സ്ത്രീകള്‍ ഈ ലഹരിമരുന്ന് ഉപയോഗിക്കുന്നത് ലൈംഗികാസക്തി ഉയർത്താ‌നെന്നാണ് പറയപ്പെടുന്നത്. നീലച്ചിത്ര നിർമാണ്ണ മേഖലയില്‍ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എംഡിഎംഎയാണ് ഉപയോഗിക്കുന്നത്. ലഹരിക്ക് അടിമകളായ ആണും പെണ്ണും എംഡിഎംഎയെ അത്ഭുത മരുന്നായി കാണുന്നത്. ഒരു ഗ്രാം ഉപയോഗിച്ചാല്‍ തന്നെ മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും.

അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യുവാനുള്ള തോന്നലും ഈ മയക്കുമരുന്ന് അടിക്കുന്നതിലൂടെയുണ്ടകുമെന്നും പറയപ്പെടുന്നു. എന്നാല്‍, പിന്നീട് സ്വബോധം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുകയോ മറ്റുള്ളവരെ കൊലപ്പെടുത്തുകയോ ചെയ്യുന്ന നിലയിലേക്ക് എംഡിഎംഎക്ക് അടിമകളായവർ എത്തുകയും ചെയ്യും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും ഉണ്ടാകും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.