ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്ത് അമ്മ; സംഭവം കോഴിക്കോട്

ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച്‌ അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദമ്ബതികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ് കോഴിക്കോട് ജില്ലയില്‍ ലഹരിമരുന്നുമായി പിടിയിലായത്.

ലഹരിയുടെ കെണിയില്‍ പെട്ട് നാട്ടിലും വീട്ടിലും ഭീതി വിതയ്ക്കുന്ന സംഘങ്ങള്‍ക്കെതിരെ വലിയ ചെറുത്ത് നില്‍പ്പ് നടക്കുന്നതിനിടെയാണ് ലഹരിക്കടിമയായ സ്വന്തം മകനെ അമ്മയ്ക്ക് പൊലീസില്‍ ഏല്‍പ്പിക്കേണ്ടി വന്നത്. കോഴിക്കോട് എലത്തൂർ സ്വദേശി മിനിയാണ് 26കാരനായ മകൻ രാഹുലിനെ പൊലീസിന് കൈമാറിയത്. മകൻ കൊല്ലുമെന്ന് തറപ്പിച്ച്‌ പറഞ്ഞതോടെയാണ് പൊലീസിനെ വിളിച്ചതെന്ന് മിനി പറഞ്ഞു.

ചെറിയ പ്രായത്തില്‍തന്നെ ലഹരി ഉപയോഗം തുടങ്ങിയ രാഹുലിൻറെ ഉപദ്രവം ഏറെ സഹിക്കേണ്ടി വന്നതായയും ഇവർ പറയുന്നു. വീട്ടിനകത്തു നിന്നുപോലും കഞ്ചാവ് ഉപയോഗിക്കുന്ന രാഹുല്‍ പോക്സോ കേസിലും അടിപിടി കേസുകളിലും പ്രതിയാണ്. നിലവില്‍ വാറണ്ടുള്ള പോക്സോ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.

അതിനിടെ, ലഹരി സംഘങ്ങളുടെ വ്യാപനം വ്യക്തമാക്കുന്ന മറ്റു നിരവധി സംഭവങ്ങളും ഇന്ന് കോഴിക്കോട് ജില്ലയിലുണ്ടായി. താമരശേരിയില്‍ എക്സൈസ് പിടിയിലായ യുവാവ് താൻ രാസ ലഹരിയായ എംഡിഎംഎ വിഴുങ്ങിയതായി അറിയിച്ചതിനെത്തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി അന്പായത്തോട് സ്വദേശി ഫായിസാണ് താൻ എംഡിഎംഎ വിഴുങ്ങിയതായി പറഞ്ഞത്. ഇയാളുടെ സുഹൃത്ത് മിർഷാദിനെ ഇന്ന് കോഴിക്കോട് കോവൂരില്‍ വച്ച്‌ 58 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച താമരശേരിയിലെ ഷാനിദിൻറെ സുഹൃത്തുക്കളാണ് ഇരുവരും.

അതിനിടെ, വടകരയില്‍ കഞ്ചാവുമായി ദന്പതികളെ എക്സൈസ് പിടികൂടി. വില്യാപ്പളളി സ്വദേശി അബ്ദുല്‍ കരീം ഭാര്യറുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെ മാത്രം കോഴിക്കോട് നഗര പരിധിയില്‍ പൊലീസ് നടത്തിയ പരിശോധനിയില്‍ 32 പേരെയാണ് ലഹരി മരുന്നുകളുമായി പിടികൂടിയത്.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.