ബാങ്കിംഗ് അവലോകന സമിതി യോഗം ചേര്‍ന്നു.

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 2195 കോടി രൂപയാണ് വായ്പയായി നല്‍കിയത്. 2098 കോടി രൂപ മുന്‍ഗണനാ വിഭാഗത്തിലും, കാര്‍ഷിക വായ്പയായി 1676 കോടി രൂപയും, കാര്‍ഷികേതര വായ്പയായി 323 കോടി രൂപയും, മറ്റു മുന്‍ഗണന വിഭാഗത്തില്‍ 98 കോടി രൂപയുമാണ് അനുവദിച്ചത്.

ബാങ്കുകളുടെ മൊത്തം വായ്പ സെപ്റ്റംബര്‍ 30ന് കഴിഞ്ഞവര്‍ഷത്തെ 7061 കോടി രൂപയില്‍ നിന്നും 11 ശതമാനം വര്‍ദ്ധിച്ച് 7872 കോടി രൂപയായി. ഇക്കാലയളവില്‍ നിക്ഷേപം 14 ശതമാനം വര്‍ധിച്ച് 5751 കോടി രൂപയില്‍ നിന്നും 6570 കോടി രൂപയായി. വിദേശനിക്ഷേപത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 962 കോടി രൂപയില്‍ നിന്ന് 1166 കോടി രൂപയായി ഉയര്‍ന്നു.

അവലോകന സമിതിയുടെ ഉദ്ഘാടനം എ.ഡി.എം കെ. അജീഷ് നിര്‍വ്വഹിച്ചു. സമിതി യോഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പുസ്തക രൂപത്തിലുള്ള ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനും, നബാര്‍ഡ് തയ്യാറാക്കിയ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാനും പ്രകാശനം ചെയ്തു. കാനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍, റിസര്‍വ്വ് ബാങ്ക് ലീഡ് ഡിസ്ട്രിക് ഓഫീസര്‍ പി.ജി. ഹരിദാസ്, ഡിസ്ട്രിക് മാനേജര്‍ ജി. വിനോദ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

ദുരന്തബാധിതർക്ക് ജൂലൈ 25 നകം  തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട്

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.