നിങ്ങള്‍ ‘ഷുഗര്‍ അഡിക്ട്’ ആണോ? എങ്ങനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ…

മധുര ആസക്തിയെ മധുരപലഹാരങ്ങളോടോ, മധുരമുള്ള ഭക്ഷ്യവസ്തുക്കളോടോ ഉള്ള അമിതമായ താല്പര്യമായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മധുരത്തോടുള്ള ആസക്തി നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ്. മധുര ആസക്തി വ്യാപകമാണെങ്കിലും പലര്‍ക്കും തങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുള്ള വിവരം അറിയില്ലെന്ന് സെലിബ്രിറ്റി ഡയറ്റീഷ്യനും വെല്‍നെസ്സ് കോച്ചുമായ സിമ്രത് കഥുരിയ പറയുന്നു. ‘എന്റെ പല ക്ലൈന്റുകള്‍ക്കും ക്രേവിങ്‌സ് ഉള്ളതായും മൂഡ് സ്വിങ്‌സ് ഉള്ളതായും ചിലര്‍ ഒട്ടും എനര്‍ജി ഇല്ലാത്തവരായും ഇരിക്കുന്നത് കണ്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് മധുര ആസക്തിയുടെ ലക്ഷണങ്ങളാണ്.’
മധുര പലഹാരങ്ങളില്‍ മാത്രമല്ല മധുരം അടങ്ങിയിരിക്കുന്നത്. സോസുകള്‍, പാക്കേജ്ഡ് സ്‌നാക്‌സ്, ബ്രഡുകള്‍, ആരോഗ്യപ്രദം എന്നവകാശപ്പെട്ട് വില്‍ക്കുന്ന ഭക്ഷണത്തിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്താണ് മധുരത്തോട് പെട്ടെന്ന് ആസക്തിയുള്ളവരായി മാറുന്നത്? തലച്ചോറിലെ റിവാര്‍ഡ് സെന്ററിനെ സജീവമാക്കുകയാണ് മധുരം ചെയ്യുക. ആസക്തി ഉളവാക്കുന്ന മറ്റുവസ്തുക്കള്‍ ചെയ്യുന്നത് പോലെ തന്നെ. സമ്മര്‍ദമോ, ക്ഷീണമോ അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും മധുരം വേണമെന്ന് നാം ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. പതിയെ ഇത് നമ്മുടെ ശീലമായി മാറും. മധുരം അമിതമായി ശരീരത്തിലെത്തുന്നത് ഭാരം വര്‍ധിക്കുന്നതിനും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

ചില ശീലങ്ങളിലൂടെ നാം പോലുമറിയാതെയാണ് മധുരം നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. ചായ, ആരോഗ്യം പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങള്‍, അര്‍ധരാത്രിയിലെ ഡെസര്‍ട്ട് കഴിപ്പ് എന്നിവ നമ്മെ മധുരത്തിന്റെ അടിമകളാക്കുന്നു.
നിങ്ങള്‍ക്ക് മധുര ആസക്തി ഉണ്ടോ?
നിങ്ങള്‍ കഴിക്കുന്ന മധുരം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല
നിങ്ങള്‍ നിത്യവും മധുരം വലിയ അളവില്‍ കഴിക്കുന്നു
ഉഷാറാകുന്നതിന് വേണ്ടി മധുരമുള്ള ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങള്‍ കഴിക്കുന്നു
ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും മധുരം കഴിക്കുന്നത് നിര്‍ത്താന്‍ ആകുന്നില്ല – ഇതെല്ലാം നിങ്ങള്‍ക്ക് മധുരത്തോട് ആസക്തിയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
എങ്ങനെ മറികടക്കാം
മധുരത്തെ പെട്ടന്ന് ഒഴിവാക്കാനുമാകില്ല. പകരം സ്വീകരിക്കേണ്ടത് മറ്റുചില മാര്‍ഗങ്ങളാണെന്നും ഡയറ്റീഷ്യന്‍സ് നിര്‍ദേശിക്കുന്നുണ്ട്. ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കുക, പ്രോട്ടീന്‍, ഫൈബര്‍, എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുക. നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് പോലെ റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കുന്നതിന് പകരം ശര്‍ക്കര, ഈന്തപ്പഴം, തേന്‍, പഴങ്ങളുടെ സത്ത എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.