ഗതാഗത നിയമലംഘനം: ക്യമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ…

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് ഗതാഗത കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്രമോട്ടോര്‍ നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍ മാത്രമേ ഇനി ക്യാമറ വഴി പിഴ ചുമത്താനാകൂ. ഉദ്യോഗസ്ഥര്‍ മൊബൈലില്‍ ചിത്രം എടുക്കുകയും ഇതുപയോഗിച്ച് ഇ-ചെലാന്‍ വഴി പിഴ ചുമത്തുകയും ചെയ്യുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് നടപടി.
ഇനി മുതല്‍ ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ താഴെ പറയുന്നവയാണ്,
അമിതവേഗം
അനധികൃത പാര്‍ക്കിങ്
ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക
റെഡ് സിഗ്നല്‍ ലംഘിക്കുക
ട്രാഫിക് ലെയിന്‍ ലംഘനം
വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിധത്തില്‍ ഭാരം കയറ്റുക
ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുക
നമ്പര്‍ പ്ലേറ്റില്‍ ക്രമക്കേട്
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം
റോഡിലെ മാര്‍ക്കിങുകള്‍ അനുസരിക്കാതിരിക്കുക
സിഗ്നല്‍ ലംഘനങ്ങള്‍

വാഹനത്തിന് ആവശ്യമായ രേഖകള്‍ ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളില്‍, അതായത് രജിസ്‌ട്രേഷന്‍-ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരിക്കുക, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇന്‍ഷുറന്‍ പരിരക്ഷ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മൊബെലില്‍ എടുക്കുന്ന ചിത്രം ഉപയോഗിച്ച് പിഴ ചുമത്തരുതെന്നാണ് നിര്‍ദേശം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകള്‍ക്ക് പിഴ ഈടാക്കരുതെന്നും ഗതാഗത കമ്മീഷണറുടെ നിര്‍ദേശത്തിലുണ്ട്. എന്നാല്‍ വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്ന വേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോര്‍ട്ട് നല്‍കി പിഴ ഈടാക്കാം.

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.