സംസ്ഥാനത്ത് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. 72,120 രൂപയാണ് പവന് വില. ഗ്രാമിന് 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇടിവ്. രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം