സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയിലെ കലാസാംസ്കാരിക പരിപാടികൾക്ക് നാളെ (ഏപ്രിൽ 24) തുടക്കം.
ഏപ്രിൽ 28 വരെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ രണ്ടാം ദിവസമായ നാളെ വൈകീട്ട് 6.30 ന് ആല്‍മരം ബാന്റിന്റെ മ്യൂസിക്കൽ ഷോ നടക്കും. പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലെ കലാ-സാംസ്‌കാരിക പരിപാടികൾ മാറ്റിയിരുന്നു. ചെമ്പൈ സംഗീത കോളേജിലെ
പൂര്‍വ്വ വിദ്യാര്‍ഥികളായ യുവാക്കള്‍ അണിനിരക്കുന്ന ആൽമരം
എന്റെ കേരളം പരിപാടിയിൽ രണ്ടാം തവണയാണ് വയനാട്ടിൽ എത്തുന്നത്. ആരാധകർ ഏറെയുള്ള ബാന്റിൽ 11 ഗായകരാണുള്ളത്.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം