എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്ഐസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിധി ആപ്കെ നികാത്ത് എന്ന പേരിൽ വിവരങ്ങൾ കൈമാറാനും പരാതി പരിഹാര ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മേപ്പാടിയിലെ ജില്ലാ വ്യാപാരി വ്യവസായി ഭവനിൽ ഏപ്രിൽ 28 ന് രാവിലെ ഒന്‍പതിന് നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപ്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവർ വെബ്സൈറ്റ് മുഖേനയൊ സ്പോട്ട് രജിസ്ട്രേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7012997744.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍