കർഷക തൊഴിലാളി ആനുകൂല്യം; രേഖകൾ നൽകണം

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അംഗങ്ങൾക്ക് തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളുടെ ആധാർ കാർഡ്, ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ് വെയറിൽ ചേർത്തിട്ടുണ്ടെന്ന് അംഗങ്ങൾ ഉറപ്പ് വരുത്തണമെന്ന് ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

രേഖകൾ നൽകാത്തവർ അവ നൽകണം. ജനനതീയതി തെളിയിക്കാനുള്ള രേഖയും ഹാജരാക്കണം. ക്ഷേമനിധി പാസ്സ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും പതിക്കണം. 2020 ന് ശേഷം പുതിയ അംഗത്വം എടുത്തവരും വിവാഹം, ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയവരും വീണ്ടും രേഖകൾ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 04936-204602.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ

നിധി ആപ്‌കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് നാളെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാനന്തവാടി എരുമത്തെരു മില്‍ക്ക് സൊസൈറ്റിയില്‍ നവംബര്‍ 27

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ജല വിതരണം മുടങ്ങും

മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ (നവംബര്‍ 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. Facebook Twitter WhatsApp

ചുള്ളിയോട് ശ്രേയസ് സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിലെ സ്നേഹാലയ, തണൽ,ബട്ടർഫ്ലൈ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന ഏരിയ മീറ്റിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി ഉത്ഘാടനം ചെയ്തു.ഗ്രേസി അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.