മൊതക്കര എംഎൻ ലക്ഷം വീട്ടിൽ താമസിക്കുന്ന കിഴക്കയിൽ ആയിഷ(63) ആണ് മരിച്ചത്.ഇന്നലെ കൊണ്ടോട്ടിയിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആയിഷ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വാരാമ്പറ്റ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള