ഓപ്പറേഷൻ സിന്ദൂർ: പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ

തിരുവനന്തപുരം: തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

പുലർച്ചെ മുതൽ ഇതുവരെ നടന്നത്

ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമാണ് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. 1.44 ന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.

രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാത്രി മോദിക്കൊപ്പം ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പിന്നാലെ റെഡ് അലർട്ട് പുറപ്പെടുവിച്ച പാകിസ്ഥാൻ, പാക് സൈന്യത്തിന് തിരിച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ രാവിലെ പാകിസ്ഥാൻ സൈന്യം പൂഞ്ചിലും ഉറിയിലും വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഉയർന്ന മലമുകളിൽ നിന്ന് വീടുകൾക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ പൂഞ്ചിൽ മാത്രം 10 നാട്ടുകാർ കൊല്ലപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം മൂന്ന് പാക് സൈനികരെ വധിച്ചു.

തലവേദന മാത്രമല്ല; ശ്രദ്ധിക്കാതെപോകുന്ന ബ്രെയിന്‍കാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാം

ഒരു ചെറിയ തലവേദനയുണ്ടാകുമ്പോള്‍ ബ്രെയിന്‍ കാന്‍സറാണോ എന്ന് പേടിക്കുന്നവരുണ്ട്. ബ്രെയിന്‍ കാന്‍സര്‍ (തലയിലെ കാന്‍സര്‍)ന്റെ ലക്ഷണങ്ങള്‍ വളരെ പതിയെ വികസിച്ചുവരുന്നതാണ്. പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്‌നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. തലവേദന

പണമില്ലെന്ന പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്, ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി

ഫാഷൻ ഡിസൈനിങ് പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷൻ ഡിസൈനിങ് (ആരിവർക്ക്‌, എംബ്രോയിഡറി വർക്ക്, ഫാബ്രിക്ക് പെയിന്റിങ്) എന്നിവയിൽ സൗജന്യ പരിശീലനം നല്‍കുന്നു. നവംബർ 29ന് ആരംഭിക്കുന്ന പരിശീലനത്തിൽ 18നും 50നും

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍പാർട്ട്‌ ടൈം ഹൈ സ്കൂൾ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍

പാരാ ലീഗൽ വോളന്റിയർ നിയമനം

മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.