മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ ഉന്നതികളിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളെ കൊളവയൽ സെന്റ് ജോർജ് എഎൽപി സ്കൂളിൽ കൊണ്ടുപോകാനും കൊണ്ടുവരാനും താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വാഹന ഉടമകളിൽ/ഡ്രൈവർ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 12 വൈകിട്ട് 3 നകം പ്രധാന അധ്യാപികക്ക് ലഭിക്കണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







