ശരീരം ഭാരം കുറയ്ക്കാന്‍ മാത്രമല്ല നടത്തം; നടക്കുന്ന ഓരോ മിനിറ്റിലും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

നടത്തം ഏറ്റവും ഫലപ്രദവും ലളിതവുമായ വ്യായാമമാണ്. രക്തസമ്മര്‍ദ്ദം, ശരീരഭാരം, ബോഡിമാസ് ഇന്‍ഡക്‌സ്(BMI) തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കല്‍, രോഗ പ്രതിരോധ പ്രവര്‍ത്തനം വര്‍ധിപ്പിക്കല്‍, മാനസികാവസ്ഥ മെച്ചപ്പെടുത്തല്‍ എന്നിവ വരെയുളള കാര്യങ്ങളില്‍ നടത്തം നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

മുംബൈ ആസ്ഥാനമായുള്ള ഓര്‍ത്തോപീഡിക് സര്‍ജനും സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. മനന്‍ വോറ ഒരോ ചുവടുവയ്പ്പിലുമുള്ള നടത്തത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയില്‍ പറയുകയുണ്ടായി. ഒരു മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നടക്കുമ്പോള്‍ ശരീരം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു, എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
Image
ഒരു മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

നടത്തത്തിന്റെ ഓരോ മിനിറ്റിലും ശരീരത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്നറിയാം. ഒരു മിനിറ്റ് നടത്തത്തില്‍ രക്തയോട്ടം വര്‍ധിക്കും. പേശികളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കും, ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യും. അഞ്ച് മിനിറ്റാകുമ്പോഴേക്കും ഗുണങ്ങള്‍ പിന്നെയും വര്‍ധിച്ചുതുടങ്ങും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് തുടങ്ങും. അപ്പോഴേക്കും വ്യക്തികള്‍ക്ക് മാനസികാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടുതുടങ്ങും

പത്ത് മിനിറ്റും പ്രമേഹവും

പത്ത് മിനിറ്റ് എത്തുമ്പോള്‍ ശരീരം സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ തുടങ്ങും. ഇത് പിരിമുറുക്കം കുറയാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം, രോഗപ്രതിരോധ പ്രതികരണം എന്നിവയുള്‍പ്പെടെ ശരീരത്തിലുടനീളമുള്ള വിവിധ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. സമ്മര്‍ദ്ദത്തോട് ശരീരത്തെ പ്രതികരിക്കാന്‍ സഹായിക്കുന്നതിലും ഇതിന് വളരെ പ്രധാന പങ്കുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.