ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷൻ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കിൽഡ് ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി പാസായിരിക്കണം. ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലറിംഗിൽ കുറഞ്ഞത് 5 വർഷത്തെ തൊഴിൽ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.
താല്പര്യമുള്ളവർ ബയോഡാറ്റ, ഒറിജിനൽ പാസ്പോർട്ട്, എന്നിവ 2025 മെയ് 20 നു മുൻപ് recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകർ ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയ്ലറിങ് വർക്കിൽ ഏർപ്പെട്ടിരിക്കുന്ന 2 മിനിട്ടിൽ കുറയാത്ത വീഡിയോ
9778620460-ൽ വാട്ടസ്ആപ് ചെയ്യുക
വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0471-2329440/41/42/43/45, 9778620460.
ശ്രദ്ധയ്ക്ക് : തെരെഞ്ഞെടുപ്പ് സൗജന്യമായതിനാൽ സർവീസ് ചാർജ് ബാധകമല്ല. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റ്മാരോ ഇല്ല.