ദുൽഖർ സൽമാന്റെ ആസ്തി എത്രയെന്ന് അറിയുമോ?

പാൻ ഇന്ത്യൻ ലെവലില്‍ വരെ അറിയപ്പെടുന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദുല്‍ഖർ സല്‍മാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദുല്‍ഖറിന് രാജ്യമെമ്ബാടും ആരാധകരുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്ക് ഇൻഡസ്ട്രിയിലാണ് ദുല്‍ഖർ കൂടുതലും ഫോക്കസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കറും ബോക്സ് ഓഫീസില്‍ ഹിറ്റടിച്ചിരുന്നു.

മലയാള സിനിമയിലെ ഏറ്റവും സമ്ബന്നരായ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ദുല്‍ഖർ സല്‍മാൻ. അഭിനയത്തില്‍ നിന്നുള്ള പ്രതിഫലം മാത്രമല്ല, പരസ്യങ്ങളിലൂടെയും പ്രതിവർഷം വലിയൊരു തുക ദുല്‍ഖർ സമ്ബാദിക്കുന്നുണ്ട്. അഭിനയത്തിനൊപ്പം തന്നെ നിർമാണരംഗത്തും ദുല്‍ഖർ ചുവടുറപ്പിച്ചു കഴിഞ്ഞു. വെഫെയര്‍ ഫിലിംസ് എന്ന പേരില്‍ ഒരു നിർമാണകമ്ബനിയും ദുല്‍ഖറിനുണ്ട്. ഇവ കൂടാതെ, റിയല്‍ എസ്റ്റേറ്റ് പ്രോപ്പർട്ടികളിലും ദുല്‍ഖർ നിക്ഷേപം നടത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടു വലിയ ഭ്രമമുള്ള വ്യക്തിയാണ് ദുല്‍ഖർ സല്‍മാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുല്‍ഖറിന്റെ വാഹന ശേഖരത്തിലുണ്ട്. അതില്‍ തന്നെ, വിന്റേജ് കാറുകളുടെ പ്രത്യേക കളക്ഷനുമുണ്ട്. മുൻപ്, ടോപ്പ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തില്‍, എത്ര കാറുകളുണ്ട് സ്വകാര്യ ശേഖരത്തില്‍ എന്ന ചോദ്യത്തിന് ‘ഇത് എന്നെ കുഴപ്പത്തിലാക്കിയേക്കാം. എന്റെ കയ്യില്‍ ധാരാളം യൂസ്ഡ് കാറുകള്‍ ഉണ്ട്, ഞാൻ കാറുകള്‍ റീസ്റ്റോർ ചെയ്യുന്നു,’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കേരളത്തിലും ദുബായിലുമായി റിയല്‍ എസ്റ്റേറ്റിലും ദുല്‍ഖർ സല്‍മാന് വലിയ നിക്ഷേപങ്ങളുണ്ട്. ഫിനാൻഷ്യല്‍ എക്സ്‌പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്‌, ദുബായില്‍ ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളർ (14 കോടി രൂപ) വിലമതിക്കുന്ന ഒരു ആഡംബര പെന്റ്ഹൗസ് ദുല്‍ഖറിന് സ്വന്തമായുണ്ട്. കൊച്ചി പനമ്ബള്ളി നഗറില്‍ മമ്മൂട്ടി സ്വന്തമാക്കിയ ആഢംബര വീട് കൂടാതെ, എറണാകുളം ഇളംകുളത്തും ദുല്‍ഖറിന് വീടുണ്ട്.ദുല്‍ഖർ സല്‍മാന്റെ ആസ്തി 7 മില്യണ്‍ യുഎസ് ഡോളർ (ഏകദേശം 60 കോടി രൂപ) ആണെന്നാണ് ലൈഫ്‌സ്റ്റൈല്‍ ഏഷ്യയുടെ 2023ലെ റിപ്പോർട്ടില്‍ പറയുന്നത്. സിനിമകള്‍ക്ക് പ്രതിഫലമായി 8 കോടി മുതല്‍ 10 കോടി വരെയാണ് ദുല്‍ഖർ ഈടാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.