മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സാഹോദര്യവും പെരുന്നാളിന്റെ സന്ദേശമാണെന്നും നാടിന്റെ നിലനിൽപ് സമൂഹത്തിന്റെ ഐക്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പെരുന്നാളുകളും ആഘോഷങ്ങളും വിശ്വാസി സമൂഹത്തിന് ചേർത്തു നിർത്തലിന്റെയും കരുതലിന്റെയും സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫള് ലുൽ ആബിദ് ചടങ്ങിൽ ആമുഖഭാഷണം നടത്തി.
കഴിഞ്ഞ 11 വർഷമായി എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴിൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. പരിപാടിയിൽ മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറിമാരായ അലി സഖാഫി, അശ്കറലി, എസ് വൈ എസ് ജില്ലാ നേതാക്കളായ മുഹ്യുദ്ധീൻ മിസ്ബാഹി, മുഹ്യുദ്ധീൻ സഅദി, സോൺ നേതാക്കളായ ജാഷിർ സുൽതാനി, ഹാരിസ് കെ, ഇഖ്ബാൽ, ജലീൽ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും