ബഡേരി യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും,എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘ ടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ‘സ്പന്ദനം’ പ്രകാശനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.തങ്കച്ചൻ,എബി പോൾ,ബിന്ദു വിൽസൺ,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്