വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

കൽപ്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കൽപ്പറ്റ
ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ് ബ്രഹ്മഗിരി ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് യാത്രയപ്പ് സംഘടിപ്പിച്ചത്. ആത്മ പ്രൊജക്ട് ഡയറക്ടർ എന്ന നിലയിൽ വയനാട് ജില്ലയിലെ കർഷകർക്കും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ചെയ്‌ത സ്തുത്യര്‍ഹമായ സേവനത്തെ യോഗം അനുസ്മരിച്ചു. ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദ്ദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും വേണ്ട സമയത്തു നൽകുകയും ഹൃദ്യമായ പെരുമാറ്റത്തിലൂടെ കർഷകരുടെ ഇടയിൽ ഏറെ വിലമതിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ജ്യോതി എന്ന് കമ്പനി പ്രതിനിധികൾ വിലയിരുത്തുകയുണ്ടായി. ആവശ്യമായ സമയത്ത് കൃത്യമായ ഇടപെടലുകളിലൂടെ തൻ്റെ ഡിപ്പാർട്ടുമെന്റിൻ്റെ പരിധിയിൽ വരുന്ന കർഷകർക്കും കർഷക കൂട്ടായ്മകൾക്കും എപ്പോഴും സേവനവും സഹായവും നൽകുന്ന വ്യക്തിയായിരുന്നു ജ്യോതി എന്ന് യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ച എല്ലാ പ്രതിനിധികളും എടുത്തു പറയുകയുണ്ടായി. ഫാർമർ പ്രൊഡ്യൂസർ കബനികളുടെ ചെയർമാന്മാർ, ഡയറക്ടർ മാർ എന്നിവർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.