മേപ്പാടി: വെള്ളാർമല വെക്കേഷൻ ഹയർ സെക്കന്ററി സ്കൂളിലേക്ക് 200000/ രൂപയുടെ ഫർണീച്ചറുകൾ വിതരണം ചെയ്തു.
ജി.ഐ.സി. എംപ്ലോയിസ് യൂണിയൻ ആണ് സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ വിതരണം ചെയ്തത്.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് അഖിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീജി ഉദ്ഘാടനം ചെയ്തു.
ശ്രുതി, പ്രകാശ് കുമാർ, നവീൻ, ശരത് എന്നിവർ സംസാരിച്ചു.
ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും, അനീഷ് കുമാർ നന്ദിയും പറഞ്ഞു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം