വിവിധ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്
എഐഐഎസ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നു. ഇതിനായി ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ മുഴുവൻ തൊഴിലാളികളും അംഗത്വ വിവരങ്ങൾ എഐഐഎസ് സോഫ്റ്റ് വെയർ വഴി ജൂലൈ 31 നകം അക്ഷയ കേന്ദ്രം മുഖേന നൽകണം. ആധാർ കാർഡ്, 6 (എ) കാർഡ് (സ്‌കാറ്റേർഡ് തൊഴിലാളികൾ അംഗത്വ പാസ്ബുക്ക്), 26 (എ) കാർഡ് പകർപ്പ്, വയസ്സ് തെളിയിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ് / മുൻസിപ്പാലിറ്റിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ നൽകണം. ഫോൺ: 04936 204344.

സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ
കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ്