മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍: 04936 282422, 9496048347.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







