പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി. റൊണാൾഡോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നായിരുന്നു മെസ്സിയുടെ വാക്കുകൾ. ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമാണെന്നും അർജന്റീനൻ ഇതിഹാസം പറഞ്ഞു. ഡിസ്പോർട്സിനോടായിരുന്നു മെസ്സിയുടെ പ്രതികരണം.
‘എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വലിയ ബഹുമാനവും ആരാധനയുമുണ്ട്. മഹത്തായ ഒരു ഫുട്ബോൾ കരിയറാണ് റൊണാൾഡോയ്ക്കുള്ളത്. അത് ഇപ്പോഴും തുടരുന്നു. എപ്പോഴും വലിയ ലെവലിലാണ് റൊണാൾഡോ മത്സരിക്കുന്നത്,’ മെസ്സി പറഞ്ഞു.