അതിരാവിലെ തന്നെ വാഹനം ഓടിക്കുന്നത് ഫുൾ ‘ഫിറ്റിൽ’; പത്തനംതിട്ടയിൽ പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു.

ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്‌എസ്‌എസ് സ്കൂളിലെ ബസ് ഓടിക്കുന്ന ഡ്രൈവറാണ് അറസ്റ്റിലായത്. പോലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും ചെയ്തു.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്ത് വെച്ച്‌ നടന്ന പോലീസ് പരിശോധനയിലാണ് സ്കൂള്‍ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനായി തന്നെ ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഡ്രൈവർക്കെതിരെ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന ജില്ല പൊലീസ് മേധാവിയുടെ കർശന നിർദേശത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഡ്രൈവറെ പിടികൂടിയത്.

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.