വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി കോടികൾ തട്ടാൻ ശ്രമം; മില്യൻ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കീർത്തി പട്ടേൽ പിടിയിൽ

ഒരു മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇൻസ്റ്റഗ്രാമില്‍ ഇവർക്ക് 1.3 മില്യണ്‍ ഫോളോവേഴ്സുണ്ട്.

ജൂണ്‍ രണ്ടിനാണ് ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍, പത്ത് മാസമായി പൊലീസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. വിവിധ നഗരങ്ങളില്‍ മാറിമാറി താമസിച്ചും സിംകാർഡ് മാറ്റിയും ഇവർ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.ഒടുവില്‍ അഹമ്മദാബാദിലെ സാർകേജ് മേഖലയില്‍ കീർത്തി പട്ടേലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിലായത്.

ഇവർക്കെതിരെ ഭൂമി കൈയേറ്റത്തിനും തട്ടികൊണ്ട് പോകലിനും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ പത്ത് മാസമായി കൃതി പട്ടേലിനായുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. സൈബർ വിദഗ്ധരുടേയും സാങ്കേതിക ടീമിന്റേയും പിന്തുണയോടെ അവരെ അഹമ്മദാബാദില്‍ വെച്ച്‌ കണ്ടെത്തി. കഴിഞ്ഞ പത്ത് മാസമായി തങ്ങള്‍ ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു. എന്നാല്‍, തന്ത്രപരമായി സിംകാർഡ് മാറിയും ഒളിയിടങ്ങള്‍ മാറിയും ഇവർ പൊലീസിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അലോക് കുമാർ പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.