ചീരാൽ:മലങ്കര കാത്തലിക് അസോസിയേഷൻ
സൗജന്യമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു.
ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ തെങ്ങിൻ തൈ വിതരണം ഇടവക വികാരി ഫാ.തോമസ് ക്രിസ്തുമന്ദിരം ഉദ് ഘാടനം ചെയ്തു.എം.സി.എ. പ്രസിഡന്റ് രാജു വന്മേലിൽ അധ്യക്ഷത വഹിച്ചു.വി.പി.തോമസ്,സാബു പുതുപ്പാടി,പോൾ പുലിക്കോട്ടിൽ,ലിയ കാപ്പുംകുഴിയിൽ എന്നിവർ സംസാരിച്ചു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള