മാനിയിൽ ശാഖ ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പത്താം തരം, പ്ലസ് ടു വിജയിച്ച ശാഖയിലെ മുഴുവൻ വിദ്യാർത്ഥികളെയും ,ദേശീയ കയാക്കിങ് &കാനോയിങ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ ഹീര ബെന്നിയെയും അനുമോദിച്ചു. പരിപാടിയിൽ 30 വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. മാനിയിൽ ശാഖ ലീഗ് ഓഫിസിൽ വെച്ച് ചടങ്ങ് കല്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സിഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. സി ഇബക്കർ ഹാജി, ബെന്നി, ജലീൽ. അബ്ദുള്ള, മുനീർ കെ എന്നിവർ പ്രസംഗിച്ചു.ശാഖ ഗ്ലോബൽ കെഎംസിസി മെമ്പർ ഉസ്മാൻ ഇ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഫർ.എ സ്വാഗതവും, മുഹമ്മദ്ലി പുന്നാര നന്ദിയും പറഞ്ഞു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍