ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം; കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച്‌ ചൈന

ഒരു കൊതുകിൻ്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോൺ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദ‌മായി പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോൺ. അപകടം നിറഞ്ഞ സാഹചര്യങ്ങളിൽ രഹസ്യ നിരീക്ഷണങ്ങൾക്ക് ഈ സ്പൈ മൊസ്‌കിറ്റോയെ ഉപയോഗിക്കാം

സയൻസ് ഫിക്ഷൻ സിനിമകളിലും ഹോളിവുഡ് ആക്ഷൻ സിനിമകളിലുമെല്ലാം ഇത്തരം ഡ്രോണുകൾ കണ്ടിട്ടുണ്ടാകാം. മഞ്ഞ നിറത്തിലുള്ള രണ്ട് ചിറകുകളും കറുത്ത കനം കുറഞ്ഞ ബോഡിയുമാണ് ഡ്രോണിനുള്ളത്. മൂന്ന് നേർത്ത കാലുകളുമുണ്ട്. ശാസ്ത്രജ്ഞർ ഉപകരണം വിരലുകൾക്കിടയിൽ പിടിച്ചുനിൽക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എളുപ്പത്തിൽ കണ്ടെത്താനാവില്ല എന്നതാണ് ഈ രഹസ്യ നിരീക്ഷണ ഉപകരണത്തിൻ്റെ സവിശേഷത.

വീഡിയോ 👇
https://x.com/jeanlol67573289/status/1936508154231038267?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1936508154231038267%7Ctwgr%5E916d56ae6138f33197627acbe212320a1e413a63%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D135675

അതേസമയം വ്യക്തി വിവരങ്ങള്‍ ചോർത്താൻ കുറ്റവാളികള്‍ ഇത് പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ബ്ലാക്ക് മിറർ എന്ന ടെലിവിഷൻ ഷോയില്‍ സമാനമായ റോബോട്ടിക് പ്രാണികളെ ആളുകളെ കൊല്ലുന്നതിനായി ഉപയോഗിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഹേറ്റഡ് ഇൻ ദി നേഷൻ എന്ന പരിപാടിയിലും റോബോട്ടുകളെ മാരകായുധമായി ഉപയോഗിക്കപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നിരുപദ്രവകരമായ ഉപകരണമായി തോന്നാമെങ്കിലും ചൈന അവതരിപ്പിച്ച ഈ ഡ്രോണ്‍ വളരെ അപകടകാരിയായി മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ നല്‍കുന്ന മുന്നറിയിപ്പ്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.