റെയില്‍വെ ടിക്കറ്റ് നിരക്ക് കൂട്ടി. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിക്കുക. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും കൂട്ടും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവുണ്ടായിരിക്കുന്നത്. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുളള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കുവര്‍ധനവ് ഉണ്ടാകില്ല. അടുത്തിടെ ജൂലൈ ഒന്ന് മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തത്കാല്‍ സ്‌കീം പ്രകാരമുളള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി അംഗീകൃത ഉപയോക്താക്കള്‍ക്കു മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുളളുവെന്നായിരുന്നു റെയില്‍വെ അറിയിച്ചത്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്