കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പോലീസ് പൊ ക്കിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ഡൽഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ന്യൂ ഡൽഹി കാൺപൂരിലെ രാജു പാർക്ക് എന്ന സ്ഥലത്ത് വെച്ചാണ് 26 ന് പുലർച്ചെ പിടികൂടിയത്. തിരു നെല്ലി സ്റ്റേഷനിലെ ലഹരി കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവേ കോടതി മുൻപാകെ വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമർപ്പിച്ച് 10 ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാളെ വയനാട് സൈ ബർ സെല്ലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് വലയിലാക്കിയത്.

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്
കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ







