കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക പി.എം.രജനി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo “*ഫിയർലെസ് നോ* “സെമിനാർ നയിച്ചു. ‘തെറ്റായ ലഹരികൾക്കെതിരെ ഉറച്ച സ്വരത്തിൽ യുവ തലമുറ നോ പറയണമെന്നും, പോസറ്റീവ് ലഹരികൾ തിരിച്ചറഞ്ഞ് ജീവിത വിജയം കൈവരിക്കണമെന്നും’ സെമിനാറിൽ ചൂണ്ടിക്കാട്ടി.ടീൻസ് ക്ലബ്ബ് കൺവീനർ കെ.എസ് സിന്ധു കുമാരി, ടീൻസ് ക്ലബ്ബ് സെക്രട്ടറി ഒ.എ.മുഹമ്മദ് അബൈസ്,പി.എൻ ദീപ്തി, നീനു വി.ജോൺ,വി.സി. പൂർണ്ണേന്ദു,സി.കെ.അനി മുതലായവർ ആശംസകൾ അർപ്പിച്ചു. ടീൻസ് ക്ലബ്ബ് പ്രസിഡൻറ് ഫാത്തിമത്ത് ഷംന നന്ദി പ്രകാശനം നടത്തി.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







