ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇന്ന് രാത്രി ഏഴര യോടെയായിരുന്നു സംഭവം. റോഡിൽ കാട്ടാനയെ കണ്ട രമേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന പുറകെ പാഞ്ഞടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജീവ രക്ഷാർത്ഥം വനത്തിനുള്ളിലേക്ക് ഓടിയ രമേഷ് ഒരു കുഴിയിൽ വീഴുകയും പുറകെ വന്ന കാട്ടാന ചെറുതായി ദേഹത്ത് തട്ടിയതാ യും അവർ പറഞ്ഞു. തുടർന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെ ത്തിയപ്പോഴേക്കും കാട്ടാന വനത്തിലേക്ക് പോയി. ഉടൻ തന്നെ നാട്ടുകാർ രമേഷിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കുകൾ അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







