യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങളാല്‍ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങള്‍, കോവിഡാനന്തര സങ്കീർണതകള്‍ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു.

കർണാടകയിലെ ഹാസൻ ജില്ലയില്‍ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും കോവിഡ് വാക്സിൻ തിടുക്കത്തില്‍ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങള്‍ക്ക് കാരണമായെന്ന് കരുതുന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ കുറിച്ചിരുന്നു.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ പഠിക്കുന്നതിനായി ഒരു പാനല്‍ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കാൻ ഐസിഎംആറും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോളും (എൻസിഡിസി) ഒരുമിച്ച്‌ പ്രവർത്തിച്ചുവരികയാണ്.

ഇന്ത്യയിലെ കോവിഡ് വാക്സിനുകള്‍ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങള്‍ക്കുള്ള സാധ്യത വളരെ വിരളമാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394

അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.