മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് www.ihrdadmissions.org ലോ, നേരിട്ടോ അപേക്ഷ നൽകാം. ഫോൺ: 8547005060, 9387288283.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.