മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്, ട്രേഡ്സ്മാൻ ഇൻ ടർണിംങ്, ട്രേഡ്സ്മാൻ ഇൻ പ്ലംബിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലായ് 16 ന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. എഴുത്ത് പരീക്ഷയുടെയും ഇൻറ്റർവ്യുവിൻറ്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 247420

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും